യുദ്ധത്തിൻറെയും ആക്രമണത്തിൻറെയും പാത വെടിഞ്ഞ് മേഖലയിൽ സമാധാനമുണ്ടാകണമെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം


മേഖലയിൽ യുദ്ധ സമാന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നും യുദ്ധത്തിൻറെയും ആക്രമണത്തിൻറെയും പാത വെടിഞ്ഞ് മേഖലയിൽ സമാധാനമുണ്ടാകണമെന്നും ബഹ്റൈൻ മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. യു.എൻ രക്ഷാസമിയുടെയും അറബ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര വേദികളുടെയും ശ്രമങ്ങൾ ഇക്കാര്യത്തിൽ ഇടപ്പെടണമെന്നും യോഗം വ്യക്തമാക്കി.  2024 ആദ്യ പകുതിയിൽ 12,000 സ്വദേശികൾക്ക് തൊഴിൽ നൽകിയത് നേട്ടമാണെന്ന് വിലയിരുത്തിയ മന്ത്രിസഭ യോഗം  തൊഴിൽ വിപണിയിലുണ്ടായ വളർച്ച പ്രതീക്ഷയുണർത്തുന്നതാണെന്നും, ഈ വർഷം ലക്ഷ്യമിട്ടതിൻറെ 63 ശതമാനം ആദ്യ പകുതിയിൽ തന്നെ പൂർത്തീകരിച്ചത് അഭിമാനകരമാണെന്നും അഭിപ്രായപ്പെട്ടു.   ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനം വിജയകരമായിരുന്നുവെന്ന് യോഗം വിലയിരുത്തി. 

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം ചേർന്നത്.

article-image

േിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed