പാരീസ് ഒളിമ്പിക്സിൽ ബഹ്റൈന് ആദ്യ സ്വർണം
പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ സിൽ ഒന്നാമതായി ബഹ്റൈൻ താരം വിൻഫ്രെഡ് യാവി. 24 കാരിയായ യാവി നിലവിലെ ചാമ്പ്യൻ ഉഗാണ്ടയുടെ പെരുത്ത് ചെമുട്ടായിയെ ഒരു സ്പ്രിൻ്റിൽ പരാജയപ്പെടുത്തിയാണ് സ്വർണത്തിൽ മുത്തമിട്ടത്. എട്ട് മിനിറ്റ് 52.76 സെക്കൻഡ് (8:52.76) എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച യാവി ഇത് സ്വപ്ന സാക്ഷാത്കാരമാണെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതോടെ ഒളിമ്പിക്‌സിൽ ബഹ്‌റൈനു വേണ്ടി സ്വർണം നേടുന്ന മൂന്നാമത്തെ അത്‌ലറ്റായി യാവി മാറി.
കെനിയയുടെ ഫെയ്ത്ത് ചെറോട്ടിച്ച് (8:55.15) വെങ്കലം നേടി.
ാീൂാ