ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: 2024 ഓഗസ്റ്റ് 9 ന് രാവിലെ 8.00 മണി മുതൽ 12.00 മണി വരെയാണ് ക്യാമ്പ് . സംഘടന നടത്തുന്ന 41ആമത് മെഡിക്കല്‍ ക്യാമ്പാണിത്. യൂത്ത് കോണ്‍ഗ്രസ്സ് ജന്മദിനം, ക്വിറ്റ് ഇന്ത്യ ദിനാചരണം എന്നിവയോട് അനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനവും പത്തോളം വിവിധ ടെസ്റ്റുകളും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. പ്രവാസികളായ പലരും ആരോഗ്യ കാര്യങ്ങളിൽ വളരെ പിന്നോട്ടാണ്. കൃത്യമായി ടെസ്റ്റുകൾ നടത്തിയാൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കും. ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവാസികളുടെ ആരോഗ്യം മുൻനിർത്തിയാണ് ഇതുപോലെ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, റെജിസ്ട്രേഷനു വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ് ഷമീർ അലി, സെക്രട്ടറി നസീഫ്, ട്രഷറർ തസ്‌ലീം തെന്നാടൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ലാലു നിലമ്പൂർ : 32015994, തസ്‌ലീം തെന്നാടൻ : 34223949
ാൈീൈ