ബഹ്റൈനിലെ ഖത്തർ അംബാസഡറിൽ നിന്നും നിയമന രേഖകൾ സ്വീകരിച്ചു
ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഖത്തർ അംബാസഡർ സുൽതാൻ ബിൻ അലി അൽ ഖാതിറിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു. ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ വിഭാഗം തലവൻ ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, പ്രോട്ടോകോൾ വിഭാഗം മേധാവി സലാഹ് മുഹമ്മദ് ശിഹാബ് എന്നിവരും സന്നിഹിതരായിരുന്നു.
നവലന