ബഹ്റൈൻ രാജാവും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസാ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുന്നതിന്‍റെ സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്ക്കരിക്കുന്നതിന്‍റെയും പ്രാധാന്യം വ്യക്തമാക്കിയ ഹമദ് രാജാവ് അറബ് രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇക്കാര്യത്തിൽ സമാധാനപൂർവവും നീതിയുക്തവുമായ തീരുമാനമെടുക്കുന്നതിന് സമ്മർദം ശക്തമാക്കണമെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിനും ജനങ്ങൾക്കും സേവനം നൽകാനും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനും കിരീടാവകാശി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ബഹ്റൈനും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ സുപ്രധാനമാണെന്നും ഇരുവരും വിലയിരുത്തി. കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, യുവജന-ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
േ്്േ