ഹെൽത്തി പിനോയ് കാമ്പയിൻ 2024
അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ മനാമ സെൻട്രൽ ബ്രാഞ്ചും ബഹ്‌റൈനിലെ ഫിലിപ്പൈൻ എംബസിയും സംയുക്തമായി ഹെൽത്തി പിനോയ് കാമ്പയിൻ 2024 ആരംഭിച്ചു. ബഹ്‌റൈനിലെ ഫിലിപ്പീനോ പൗരന്മാർക്കിടയിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ബ്രാഞ്ചിൽ നടന്ന ഉദ്ഘാടന കാമ്പയിനിൽ 400 ലധികം ഫിലിപ്പീനോ പൗരന്മാർ പങ്കെടുത്തു.
മനാമ സെൻട്രലിൽ പുതിയതായി പ്രവർത്തനമാരംഭിച്ചത് അൽ ഹിലാലിന്റെ 9ാമത്തെ ബ്രാഞ്ചാണ്. 150ലധികം വാഹനങ്ങൾക്ക് ഇവിടെ പാർക്കിങ് സൗകര്യമുണ്ട്.
sdcad