വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തം: സംസ്കൃതി ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും, വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഐക്യദാർഢ്യം അറിയിക്കാനുമായി സംസ്കൃതി ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ്, ഹരീഷ് നായർ, ബാലചന്ദ്രൻ കൊന്നക്കാട്, ഗണേഷ് നമ്പൂതിരി, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അജികുമാർ, സിജുകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ രജീഷ് ടി ഗോപാൽ സ്വാഗതവും, രഞ്ജിത്ത് പാറക്കൽ നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ സംസ്കൃതി ബഹ്റിൻ ഒരു ദുരിതബാധിത കുടുംബത്തിന് സാന്ത്വനമായി വീട് വെച്ച് നൽകുവാൻ തീരുമാനമെടുത്തു. ഇതിനായി ഒരു പ്രത്യേക സമിതിയും യോഗത്തിൽ രൂപീകരിച്ചു.
sergtdrsg