വയനാട് പ്രകൃതി ദുരന്തം: സഹായവുമായി ഗൾഫ് മലയാളി ഫെഡറേഷൻ


വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായം നൽകും. ഇതിന്റെ ഭാഗമായി 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ വാങ്ങി നൽകുമെന്ന് ഫെഡറേഷൻ അറിയിച്ചു. ജി.സി.സി തലത്തിൽ നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ ജി.എം.എഫ് ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. എല്ലാം നഷ്ടപ്പെട്ടവരെ  ചേർത്തുപിടിക്കേണ്ടത്  എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.

ജി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് കെ. നായർ, ട്രഷറർ നിബു ഹൈദർ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ രാജു പാലക്കാട്, നസീർ പുന്നപ്ര, സുധീർ വള്ളക്കടവ്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, കോയ ചേലാമ്പ്ര, സംസ്ഥാന പ്രസിഡൻറ് നൗഷാദ് ആലത്തൂർ, സംസ്ഥാന കോഓഡിനേറ്റർ സലിം തൈക്കണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും നേരിട്ട് കണ്ട് സഹായം എത്തിക്കുന്നതിന് ജി.സി.സി ജീവകാരുണ്യ കൺവീനർ നാസർ മാനുവിനെ ചുമതലപ്പെടുത്തി.

article-image

ുകരുകു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed