ബദർ അൽ സമ റോയൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു
മസ്കത്
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പാരന്റ് കമ്പനിയായ ബദർ അൽ സമ റോയൽ ആശുപത്രിയുടെ പ്രവർത്തനം ഒമാനിൽ ആരംഭിച്ചു. ഗ്രൂപ്പിന്റെ പതിനാലാമത് ശാഖയാണിത്. ലക്ഷ്വറി പ്രീമിയം ശ്രേണിയിൽ പെടുന്ന ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സയാണ് രോഗികൾക്ക് നൽകുന്നത്. മസ്കറ്റിലെ അൽ ഗുബ്രയിൽ ആരംഭിച്ചിരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാനം ഒമാൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ അഹമദ് സലീം സൈഫ് അൽ മന്ദാരി നിർവഹിച്ചു. ഒമാൻ ചേമ്പർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി ഡയരക്ടർ ബോർഡ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസ്, പ്രൈവറ്റ് ഹെൽത്ത് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ജനറൽ ഡോ മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അ്ൽ മുസാൽഹി, ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിങ്ങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ പി എ മുഹമദ്, എക്സിക്യുട്ടീന് ഡയറക്ടേർസായ മൊയ്ദീൻ ബിലാൽ, ഫിറാസത് ഹസൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിന് ശേഷം ആശുപത്രിയുടെ സൗകര്യങ്ങൾ കണ്ട് മനസിലാക്കിയ ആരോഗ്യമന്ത്രാലയം അധികൃതർ ഇവിടെ ഏർപ്പെടുത്തിയ മികച്ച സംവിധാനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
ബഹ്റൈനിലെ അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ആസിഫ് മുഹമദ്, ബദർ അൽ സമ മാനേജ്മെന്റ് ബോർഡിന് അഭിനന്ദനവും, പിന്തുണയും കൈമാറി.