മൈത്രി ബഹ്റൈൻ രക്തദാന ക്യാമ്പ് നടത്തി
മൈത്രി ബഹ്റൈൻ കിം ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. 40ഓളം പേരാണ് ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകിയത്. സാമൂഹികപ്രവർത്തകരായ കെ.ടി. സലിം, എബ്രഹാം ജോൺ, മജീദ് തണൽ എന്നിവർ സന്നിഹിതരായിരുന്നു. മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി ഇൻ ചാർജ് സലിം തയ്യിൽ, ട്രഷർ അബ്ദുൽ ബാരി, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷിബു ബഷീർ, ഷാജഹാൻ, ഷബീർ ക്ലാപ്പന, റിയാസ് ഖാൻ, ഷമീർ ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കെടുത്ത എല്ലാവർക്കും ക്യാമ്പിന് അവസരം നൽകിയ ഹോസ്പിറ്റൽ അധികാരികൾക്കും ടീം മൈത്രി നന്ദി രേഖപ്പെടുത്തി.
azdsdas