ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ന്യൂസ് ലെറ്റർ ‘ഐ.എൽ.എ കണക്ട്’ പ്രകാശനം ചെയ്തു


ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ന്യൂസ് ലെറ്റർ ‘ഐ.എൽ.എ കണക്ട്’ പ്രകാശനം ചെയ്തു. സതേൺ ഗവർണറേറ്റ് പാർലമെൻറ് അംഗവും വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർപേഴ്സനുമായ ഡോ. മറിയം അൽ ദൈൻ, സെൻട്രൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് ലോറി എന്നിവർ പ്രിന്റ് പതിപ്പ് ഉദ്ഘാടനം ചെയ്തു. ബോബ്‌സ്‌കോ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ബോബൻ തോമസും ഐ.എൽ.എ പ്രസിഡൻറ് കിരൺ മാംഗ്ലേയും ചേർന്ന് ഡിജിറ്റൽ പതിപ്പ് ഉദ്ഘാടനം ചെയ്തു. അഞ്ജലി ഗുപ്ത, അനുപം കിംഗർ, അമൃത ലാംബ എന്നിവരാണ് എഡിറ്റർമാർ. സംഘടനയുടെ പ്രവർത്തനങ്ങൾ, വരാനിരിക്കുന്ന ഇവന്റുകൾ, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹിക ഇടപെടലുകൾ എന്നിവ ലക്ഷ്യമിട്ടുള്ള വാർത്തകളാണ് ന്യൂസ് ലെറ്ററിൽ ഉൾപ്പെടുത്തുന്നത്. സെപ്‌റ്റംബർ 20ന് ക്രൗൺ പ്ലാസയിൽ ഐഎൽഎ ദാണ്ഡിയ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

dszvdsdfsdfs

You might also like

Most Viewed