വയനാട് ദുരന്തം ; വീട് നിർമ്മിച്ചു നൽകുമെന്ന് ബഹ്‌റൈൻ നവകേരള


വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ നവകേരള ഒരു വീട് നിർമ്മിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന അനുശോചനയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രസിഡണ്ട് എൻ. കെ ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ‍ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുനിൽ ദാസ് നന്ദിയും പറഞ്ഞു.

article-image

errergerfr

You might also like

Most Viewed