കഴിഞ്ഞ വർഷം ബഹ്റൈനിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടത് 24 ഇന്ത്യക്കാർ


കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബഹ്റൈനിൽ ഉണ്ടായ വാഹനാപകടങ്ങളിൽ 24 ഇന്ത്യക്കാർ മരണപ്പെട്ടതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ആകെ 647 ഇന്ത്യക്കാരാണ് അപകടങ്ങളിൽ മരണപ്പെട്ടത്. ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സൗദി അറേബ്യയിൽ ആണ് ഉണ്ടായത്. 299 പേരാണ് 2023 -24 കാലയളവിൽ ഇവിടെ മരിച്ചത്. യു.എ.ഇയിൽ 107, കുവൈത്തിൽ 91, ഒമാനിൽ 83, ഖത്തറിൽ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണത്തിൻറെ കണക്ക്.

ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരിച്ചു. സ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഇതിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയിൽ 2388 പേരും യുഎഇയിൽ 2023 പേരും, മരണപ്പെട്ടപ്പോൾ ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകൾ.

article-image

aqsaASFSAEDQWWQ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed