വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; നാല് സ്ത്രീകൾക്ക് അഞ്ച് വർഷം തടവും കനത്ത പിഴയും
ജോലി തേടിയെത്തിയവരെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച കേസിൽ നാല് സ്ത്രീകൾക്ക് അഞ്ച് വർഷം തടവും കനത്ത പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. ഇരകളെ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും പ്രതികൾ വഹിക്കണമെന്നും കോടതി വിധിച്ചു.
ശിക്ഷ അനുഭവിച്ച ശേഷം സ്ഥിരമായി പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തങ്ങൾ നിയമാനുസൃത ജോലി തേടിയാണ് ബഹ്‌റൈനിലെത്തിയതെന്നും എന്നാൽ പ്രതികൾ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്നും ഇരകൾ മൊഴി നൽകി. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും ഇരകൾക്ക് താമസം ഒരുക്കുകയും അഭയവും പിന്തുണയും നൽകുകയും ചെയ്തിരുന്നു.
wer