തീപിടിത്തം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


തീപിടിത്തം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സുരക്ഷ മുൻകരുതലുകളെക്കുറിച്ചും തീപിടിത്തമുണ്ടായാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും സിവിൽ ഡിഫന്‍സ് വിഭാഗം വിശദീകരിച്ചു. മുഹറഖ് പൊലീസ്, സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്‍റ്, വൈദ്യുതി, ജല അതോറിറ്റി, മുഹറഖ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.

ചൂട് വർധിച്ച പശ്ചാത്തലത്തിൽ തീപിടിത്തം വർധിച്ചതിനാലാണ് ഇത്തരമൊരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി വിവിധ കടകളിലും സ്ഥാപനങ്ങളിലും സംഘമെത്തി വയറിങ്, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.  

article-image

cvbcbc

You might also like

Most Viewed