ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിൽ അനുശോചനമറിയിച്ച് ബഹ്‌റൈനിൻ രാജാവ്
ഫലസ്തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവനുമായ ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിൽ അനുശോചനമറിയിച്ച് ബഹ്‌റൈനിൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് അദ്ദേഹം അനുശോചന സന്ദേശമയച്ചത്.
പാലസ്തീന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പിന്തുണയും ബഹ്റൈൻ രാജാവ് ഉറപ്പ് നൽകി.
sgdsf