വയനാട് ദുരന്തം; ബഹ്റൈൻ കേരളീയ സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡു ആയി നൽകും
മനാമ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ബഹ്റൈനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് ബഹ്റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. വയനാട്ടിലെ വേദനാജനകമായ ദുരിതത്തിൽ ദുഖം രേഖപ്പെടുത്തി, ബഹ്റൈൻ കേരള സമാജം പ്രസിഡൻ്റ് പി വി രാധാകൃഷ്ണ പിള്ള അനുശോചന സന്ദേശം വായിച്ചു. ബഹ്റൈൻ കേരളീയ സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡു ആയി നൽകുമെന്ന് പിവി രാധാകൃഷ്ണ പിള്ള വ്യക്തമാക്കി.
ലോകം മുഴുവനുമുള്ള മലയാളികളുടെ വേദനയിലും സങ്കടത്തിലും ബഹ്റൈൻ ഇന്ത്യൻ സമൂഹവും ബഹറിനിലെ വിവിധ സംഘടനകളും പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
്േി്േ