സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് കൊടിയേറി
മനാമ: ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വാങ്ങിപ്പ് പെരുന്നാൾ കൊടിയേറി. ഇന്ന് മുതൽ ഓഗസ്റ്റ് 15 വരെ കത്തീഡ്രലിൽ നടത്തുന്ന വാങ്ങിപ്പ് പെരുന്നാളിനും ധ്യാന യോഗങ്ങൾക്കും അഖില മലങ്കര ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് നേതൃത്വം നൽകും. എല്ലാ ദിവസവും മദ്ധ്യസ്ഥ പ്രാർത്ഥനയും, ആഗസ്റ്റ് 8, 11, 12, 13 തീയതികളിൽ ധ്യാന യോഗവും ഉണ്ടായിരിക്കുന്നതാണ്.
ആഗസ്റ്റ് 13 ചൊവ്വാഴ്ച വൈകിട്ട് 6:45 നു സന്ധ്യാ നമസ്കാരവും, ധ്യാന യോഗവും, പ്രദക്ഷിണവും, 14 ബുധൻ വൈകിട്ട് 6:15 ന് സന്ധ്യാ നമസ്കാരവും, വി. കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും, നേർച്ചയും ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റീ റോയി ബേബി, ആക്ടിങ് സെക്രട്ടറി മാത്യൂസ് നൈനാൻ എന്നിവർ അറിയിച്ചു.
dfhdfh