ഈന്തപ്പന ട്രീ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ ഇന്നുമുതൽ
ഈന്തപ്പന ട്രീ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ ഹൂറത്ത് ആലിയിലെ ഫാർമേഴ്‌സ് മാർക്കറ്റിൽ നടക്കും. വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിൽ ബഹ്‌റൈൻ ഡെവലപ്‌മെന്റ് ബാങ്ക് ഫാർമേഴ്‌സ് മാർക്കറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്‌മെന്റാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ബഹ്‌റൈൻ ഈന്തപ്പഴങ്ങളുടെ വൈവിധ്യം മേളയിൽ ദർശിക്കാൻ കഴിയും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഫെസ്റ്റിവലിലേക്ക് പ്രവേശനം.
dfgdg