വ്യാജ റിക്രൂട്ട്മെന്‍റ് വഴി തംകീൻ തൊഴിൽ ഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിലുൾപ്പെട്ട പ്രതികൾ പിടിയിലായി
വ്യാജ റിക്രൂട്ട്മെന്‍റ് വഴി തംകീൻ തൊഴിൽ ഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിലുൾപ്പെട്ട പ്രതികൾ പിടിയിലായി. സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തംകീൻ തൊഴിൽ ഫണ്ടിൽ നിന്നുള്ള സഹായം ഇവർ തട്ടിയെടുത്തത്. 53,720 ദിനാറാണ് ഇവർ തട്ടിയെടുത്തത്. തംകീനിൽ നിന്നുള്ള പരാതിയെ തുടർന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. 25 പേരെ തൊഴിലിന് വെച്ചതായാണ് രേഖയിലുണ്ടായിരുന്നത്. എന്നാൽ, ഇതെല്ലാം വ്യാജ തൊഴിൽ കരാറുകൾ തയാറാക്കി പണം തട്ടിയെടുക്കാനായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രതികളെ റിമാൻഡ് ചെയ്യാനും പിന്നീട് കേസ് കോടതിയിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
പിു