ഖത്തറിലെ പുതിയ ബഹ്റൈൻ അംബാസഡറെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സ്വീകരിച്ചു
ഖത്തറിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ബഹ്റൈൻ അംബാസഡർ മുഹമ്മദ് ബിൻ അലി അൽ ഗതമിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി സ്വീകരിച്ചു. ദോഹയിലെ ദിവാൻ അമീരിയിൽ നടന്ന കൂടിക്കാഴ്ചയിൽ അംബാസഡറിൽനിന്ന് ഖത്തർ അമീർ നിയമനരേഖകൾ സ്വീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ അംബാസഡർ ഖത്തർ അമീറിന് കൈമാറുകയും പ്രത്യഭിവാദ്യം നേരുന്നതിന് അദ്ദേഹം അംബാസഡറെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബഹ്റൈനും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
്ിപപ