മയ്യത്ത് നിസ്കാരവും അനുസ്മരണവും നടത്തി

നാട്ടിൽവെച്ചുണ്ടായ അപകടത്തെതുടർന്ന് മരണപ്പെട്ട മുഹറഖ് ഏരിയ കെ.എം.സി.സി പ്രവർത്തക സമിതി അംഗവും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കൗൺസിലറുമായിരുന്ന അബ്ദുൽ ലത്തീഫ് നരിക്കുന്നുമ്മലിന്റെ മയ്യത്ത് നിസ്കാരവും അനുസ്മരണവും മുഹറഖ് ഏരിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അബു യൂസുഫ് കെ.ടിയുടെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗം മുതിർന്ന നേതാവ് എം.കെ. അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദു റഷീദ് കീഴൽ സ്വാഗതം പറഞ്ഞു. സമസ്ത മുഹറഖ് ഏരിയ സെക്രട്ടറി നിസാമുദ്ദീൻ മാരായമംഗലം അനുസ്മരിച്ചു. മുഹറഖ് ഐനുൽ ഹുദ മദ്റസ മുഅല്ലിം റഫീഖ് ദാരിമി ഉസ്താദ് പ്രാർഥനക്കും ജനാസ നമസ്കാരത്തിനും നേതൃത്വം നൽകി. കെ.എം.സി.സി മുഹറഖ് ഏരിയ ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് വളാഞ്ചേരി നന്ദി പറഞ്ഞു.
dsvdfsdewfwqsq