ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 09 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരണമെന്നും, ക്യാമ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ
36249689 അല്ലെങ്കിൽ 39079337 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
dsfewqwe