ഇന്ത്യൻ എംബസിയിൽ കാർഗിൽ വിജയ് ദിവസ് 25ാം വാർഷികാചരണം

കാർഗിൽ വിജയ് ദിവസ് 25ാം വാർഷികാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ അനുസ്മരണ ചടങ്ങ് നടന്നു. 1999ലെ കാർഗിൽ യുദ്ധത്തിൽ രാജ്യം നേടിയ വിജയത്തിന്‍റ അടയാളമായി എല്ലാ വർഷവും ജൂലൈ 26നാണ് ഇന്ത്യ ‘കാർഗിൽ വിജയ് ദിവസ്’ ആചരിക്കുന്നത്. ചടങ്ങിൽ അംബാസഡർ വിനോദ് കെ. ജേക്കബ്, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാക്കൾ, ഇന്ത്യൻ സായുധ സേനയിലെ വിമുക്തഭടന്മാർ, ഇന്ത്യൻ അസോസിയേഷനുകളുടെ തലവൻമാർ, ഇന്ത്യൻ വ്യവസായികൾ, മാധ്യമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അംബാസഡർ വിനോദ് കെ. ജേക്കബ്, ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിങ് എന്നിവർ സംസാരിച്ചു. കാർഗിൽ യുദ്ധത്തിൽനിന്നുള്ള ഫോട്ടോഗ്രാഫുകളുടെ പ്രദർശനവും നടന്നു.
sdfgfsgs