റോഡ് സേഫ്റ്റി ; കിങ് ഫഹദ് കോസ്വെ അതോറിറ്റിക്ക് ഫോർ സ്റ്റാർ പദവി

റോഡ് സേഫ്റ്റി മേഖലയിൽ ബഹ്റൈനെയും സൗദിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെ അതോറിറ്റിക്ക് ഫോർ സ്റ്റാർ പദവി. ഇന്‍റർനാഷനൽ റോഡ് അസസ്സ്മെന്‍റ് പ്രോഗ്രാമിന്‍റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. റോഡ് സുരക്ഷയിൽ നേട്ടം കൈവരിക്കാനും കഴിഞ്ഞ വർഷങ്ങളിൽ കോസ് വേക്ക് സാധ്യമായിട്ടുണ്ടെന്ന് വിലയിരുത്തി. 2023ൽ വലിയ അപകടങ്ങളിൽ 52 ശതമാനം കുറവാണുണ്ടായത്. ഈ വർഷം അത് 77 ശതമാനം കുറഞ്ഞു. കൂടാതെ മുൻ വർഷത്തെ അപേക്ഷിച്ച് സുഗമമായ ഗതാഗത സൂചികയിൽ 14 ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള മൂന്നാമത്തെ അതിർത്തിയാണ് കിങ് ഫഹദ് കോസ് വെ. നിലവിൽ മണിക്കൂറിൽ 2,500 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
xbfhbdfsefrswefrwa