ബഹ്റൈനിൽ ആകെ 3.5 ലക്ഷം ഇന്ത്യൻ പ്രവാസികളെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി

ബഹ്റൈനിലുള്ള ഇന്ത്യൻ പ്രവാസികളുടെ എണ്ണം 3.5 ലക്ഷമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പാർലിമെന്റിൽ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ ആകെ ജീവിക്കുന്ന പ്രവാസികളുടെ എണ്ണം 90 ലക്ഷം കടന്നിട്ടുണ്ടെന്നും, ലോക്സഭയിൽ പാർലമെന്‍റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം അറിയിച്ചു. ഗൾഫ് മേഖലയിൽ യു.എ.ഇയിലാണ് ഏറ്റവുമധികം ഇന്ത്യക്കാരുള്ളത്. 35,54,274 ഇന്ത്യക്കാരാണ് ഇവിടെ ഉളളത്. സൗദി അറേബ്യയിൽ 26.4 ലക്ഷം ഇന്ത്യൻ പ്രവാസികളും, കുവൈത്തിൽ 10 ലക്ഷം ഇന്ത്യക്കാരുമാണ് ഉള്ളത്. ഖത്തർ- 8,35,000, ഒമാൻ- 6,73,000 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ എണ്ണം. യു.എ.ഇയിലും സൗദിയിലും ഖത്തറിലും ബഹ്റൈനിലും ഇന്ത്യക്കാരുടെ എണ്ണം കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കുവൈത്തിലും ഒമാനിലും കുറയുകയാണ് ചെയ്തത്.
asdgrfgfrtrtr