വയനാട് ദുരന്തം: ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി


വയനാട് ചൂരൽമലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ ബഹ്‌റൈൻ ഗവൺമെന്റ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ സർക്കാറിനോടും ജനങ്ങളോടും മരിച്ചവരുടെ കുടുംബങ്ങളോടും വിദേശകാര്യ മന്ത്രാലയം അഗാധ അനുശോചനവും സഹതാപവും അറിയിച്ചു. വിഷമഘട്ടത്തിൽ ദുരിതബാധിതരുടെ വേദനയിൽ പങ്ക് ചേരുന്നതായും വാർത്താകുറിപ്പിലൂടെ ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. നിരവധി പ്രവാസി സംഘടനകളും ദുരന്തത്തിൽ അനുശോചിച്ചു. ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നതും, അപകടത്തിന്റെ ഭീതി നിറഞ്ഞ കാഴ്ച്ചകളും ബഹ്റൈൻ പ്രവാസികളും ഏറെ വേദനയോടെയാണ് നോക്കി കാണുന്നത്. നിരവധി വയനാട് സ്വദേശികളാണ് ബഹ്റൈനിലുള്ളത്. ഇതോടൊപ്പം കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തമായത് പ്രവാസികളുടെ ആധി വർദ്ധിപ്പിച്ചിട്ടുണ്ട്.

article-image

ീു ്ിീാീേൈാൈാൗൈ

You might also like

Most Viewed