കേരളീയ സമാജം കുടുംബസംഗമം ഹാർമണി 2024 ആഗസ്റ്റ് 19ന്


കേരളീയ സമാജം കുടുംബാംഗങ്ങളുടെയും സഹയാത്രികരുടെയും കുടുംബസംഗമമായ ഹാർമണി 2024  തൃശൂർ ഹയാത്ത് റിജൻസിയിൽ ആഗസ്റ്റ് 19ന് നടക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. മുൻ ബഹ്‌റൈൻ പ്രവാസികളും നിലവിലെ സമാജം സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയിൽ കേരളത്തിലെ  രാഷ്ട്രീയ സാമൂഹിക കലാ സാഹിത്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

ഈ അവസരത്തിൽ ബഹ്റൈനിലെ പ്രമുഖ എഴുത്തുക്കാർക്ക് സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിൽപനക്കും സമാജം അവസരമൊരുക്കും. ഈ അവസരം വിനിയോഗിക്കാനും ഹാർമണിയിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും   95444 53929 എന്ന നമ്പറിൽ ബന്ധപ്പെടുക.

article-image

്ിു്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed