പതിനഞ്ചാമത് ഏഷ്യൻ അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ഡി മത്സരത്തിൽ ഇന്ത്യ ജയിച്ചു

റിഫയിലെ ഈസ ബിൻ റാഷിദ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കുന്ന പതിനഞ്ചാമത് ഏഷ്യൻ അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ഡി മത്സരത്തിൽ ഇന്ത്യ ജയിച്ചു. കുവൈത്തിനെയാണ് ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയത്. റിഫ ഈസ ബിൻ റാഷിദ് സ്‌പോർട്‌സ് സിറ്റിയിലെ ബഹ്‌റൈൻ ടേബിൾ ടെന്നീസ് അസോസിയേഷൻ ഹാളുകളിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്.
നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന മത്സരത്തിൽ ഗ്രൂപ് ഡിയിൽ ഇന്ത്യക്ക് പുറമെ ദക്ഷിണ കൊറിയ, കുവൈത്ത്, പാകിസ്താൻ എന്നിവ ഉൾപ്പെടുന്നു. എസ്.സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചിരിക്കുന്നത്.
്ുപ്പ