മീലാദ് മീറ്റ്- 2024 സ്വാഗത സംഘം രൂപീകരണവും യാത്രയയപ്പ് സംഗമവും നടത്തി


സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലീമുൽ ഖുർആൻ മദ്രസ മീലാദ് മീറ്റ് -2024 സ്വാഗത സംഘം രൂപീകരണവും നാൽപത്തിനാല് വർഷം നീണ്ടു നിന്ന പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച്‌ കൊണ്ട് പിറന്ന നാട്ടിലേക്ക് മടങ്ങുന്ന ഏരിയ വൈസ് പ്രസിഡണ്ട്‌ അബ്ദുറഹ്മാൻ തുമ്പോളിക്ക് യാത്രയയപ്പും നൽകി. മദ്രസ ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ മദ്രസ ഉസ്താദ്മാരും ഏരിയ ഭാരവാഹികളും മറ്റ് പ്രവർത്തകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ദുറഹ്മാൻ തുമ്പോളിക്കുള്ള മൊമെന്റോയും ഉപഹാരവും ചടങ്ങിൽ വെച്ച് നൽകി.
ഇതോടൊപ്പം 2024 മീലാദ് മീറ്റ് സ്വാഗത സംഘം രൂപീകരണവും ചടങ്ങിൽ വെച്ച് നടന്നു.

മുഖ്യ രക്ഷാധികാരികളായി സൂഫി മുസ്‌ലിയാർ, സൈദ് മുഹമ്മദ്‌ വഹബി, മുഹമ്മദ്‌ നിഷാൻ ബാഖവി, ഇബ്രാഹിം ദാരിമി, മുസ്തഫ മൗലവി, മനാഫ് തങ്ങൾ, ആറ്റക്കോയ തങ്ങൾ, അബ്ദുള്ള ചേരാപുരം, മുത്തലിബ് പൂമംഗലം എന്നിവരെയും, ചെയർമാനായി റിയാസ് കാസർഗോഡ്, ജനറൽ കൺവീനറായി റഫീഖ് , ട്രഷററായി മുസമ്മിൽ എന്നിവരെയും തെരഞ്ഞെടുത്തു.

article-image

fghfh

You might also like

Most Viewed