ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവം; ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവത്തിനായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 150 അമേരിക്കൻ ഡോളറാണ് സമ്മാനം. ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 20 ആയിരിക്കുമെന്ന് സമാജം പ്രസിഡന്റ്, പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ അറിയിച്ചു.
സമാജം അംഗങ്ങളെ മുഴുവൻ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും അരങ്ങേറും. ഓണാഘോഷ പരിപാടികൾക്ക് ശേഷം നവംബറോടെയാണ് കേരളോത്സവം ആരംഭിക്കുന്നത്. ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 39370929 അല്ലെങ്കിൽ 33205454 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dgdg