ഉച്ച വിശ്രമനിയമം നടപ്പിലാക്കിയതോടെ തൊഴിലിടങ്ങളിലെ പരിക്കുകൾ 60 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്


രാജ്യത്ത് ഉച്ച വിശ്രമനിയമം നടപ്പിലാക്കിയതോടെ തൊഴിലിടങ്ങളിലെ പരിക്കുകൾ 60 ശതമാനത്തോളം കുറഞ്ഞതായി തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷാ, പരിശോധന വിഭാഗം മേധാവി  മുസ്തഫ അഖീൽ അശ്ശൈഖ് വ്യക്തമാക്കി.   കഴിഞ്ഞ വർഷങ്ങളിൽ ഈ മാസങ്ങളിൽ  തൊഴിലിടങ്ങളിലെ അപകടങ്ങളിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ  ജൂലൈ ആഗസ്ത് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ നാലു മണിവരെയാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത്.   നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാൽ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ 500 ദിനാർ മുതൽ 1,000 ദിനാർവരെ പിഴയോ ചുമത്തും.

article-image

dhfh

You might also like

Most Viewed