മനാമ സൂഖിന്റെ ആധുനികവത്കരണം സംബന്ധിച്ച നടപടികൾ പുനരാരംഭിക്കുന്നു


തീപിടിത്തത്തെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മനാമ സൂഖിന്റെ ആധുനികവത്കരണം സംബന്ധിച്ച നടപടികൾ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സൂഖിന്റെ പാരമ്പര്യവും ചരിത്രപരമായ പ്രാധാന്യവും നിലനിർത്തിക്കൊണ്ടുതന്നെ ആധുനികമുഖം നൽകാനുള്ള പദ്ധതിക്ക് ആവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ വിവിധ മേഖലകളിലെ വിദഗ്ധരെ‌‌ ഉൾപ്പെടുത്തി സമിതി പ്രവർത്തനമാരംഭിക്കും. ഇതിനായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി  ചീഫ് എക്‌സിക്യൂട്ടിവ് സാറാ ബുഹെജിയുടെ അധ്യക്ഷതയിൽ പ്രത്യേക ഓൾഡ് മനാമ സുഖ് പുനർവികസന കമ്മിറ്റി രൂപവത്കരിച്ചു.

ടൂറിസം, മുനിസിപ്പാലിറ്റി മന്ത്രാലയം, കൃഷി, വ്യവസായ- വാണിജ്യം, ഗതാഗതം- ടെലികമ‍്യൂണിക്കേഷൻ, ആഭ്യന്തരം, വൈദ്യുതി, ജലം, ഇൻഫർമേഷൻ, സാമൂഹിക വികസനം, എന്നിവയിലെ വിദഗ്ധർ  സമിതിയിൽ ഉൾപ്പെടും. കഴിഞ്ഞ ജൂൺ 12ന് ഉണ്ടായ തീപിടിത്തത്തെതുടർന്ന് സൂഖിന്റെ മുഖം മിനുക്കാനുള്ള  പദ്ധതികൾ  താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തീപിടുത്തത്തിൽ  മൂന്ന് പേർ  മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കടകൾ കത്തിനശിച്ച് വൻനഷ്ടവുമുണ്ടായി.  

article-image

dsfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed