ബഹ്‌റൈൻ ഇ-പാസ്‌പോർട്ടിന് ഇന്റർനാഷനൽ റെഡ്‌ഡോട്ട് ഡിസൈൻ അവാർഡ് 2024 ലഭിച്ചു


ബഹ്‌റൈൻ ഇ-പാസ്‌പോർട്ടിന് ഇന്റർനാഷനൽ റെഡ്‌ഡോട്ട് ഡിസൈൻ അവാർഡ് 2024 ലഭിച്ചു. നവംബർ1ന് ബെർലിനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ഹമദ് രാജാവിന്റെ കീഴിൽ മുന്നോട്ടുകുതിക്കുന്ന ബഹ്‌റൈനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഈ നേട്ടമെന്ന് ആഭ്യന്തര മന്ത്രാലയം ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.

പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളെയും ശൈഖ് ഹിഷാം പ്രശംസിച്ചു. മികച്ച രൂപകൽപനയും സുരക്ഷാ സവിശേഷതകളുമുള്ള ബഹ്റൈൻ ഇ പാസ്പോർട്ട് ഇതിനകം നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed