ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ പ്രവർത്തനോദ്ഘാടനവും, ദേശീയ കൺവെൻഷനും സംഘടിപ്പിച്ചു


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2024 - 2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനോദ്ഘാടനവും, ദേശീയ കൺവെൻഷനും, വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ്‌ ഹുസൈൻ അൽ ജന്നാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ മെഡിക്കൽ ഹെൽപ്പിന്റെ ഭാഗമായി പുതിയതായി തുടങ്ങിയ ഉമ്മൻ‌ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പരിപാടിയുടെ ഉദ്ഘാടനവും, പോസ്റ്റർ പ്രകാശനവും നടന്നു.

ഐ.വൈ.സി.സി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഴവില്ല് ടാലന്റ് ഫെസ്റ്റ് , സ്പോർട്സ് വിങിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫുട്ബോൾ മത്സരം, ഐ.ടി - മീഡിയ വിങ് നിർമ്മിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. ഐ. വൈ.സി.സി മെമ്പർഷിപ് വിങ് കൺവീനർ സ്റ്റെഫി സാബു നിർമ്മിച്ച ഡിജിറ്റൽ മെമ്പർഷിപ് പ്രഖ്യാപന വീഡിയോ സദസ്സിൽ പ്രദർശിപ്പിച്ചു. ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയ ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, ഓ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, തുടങ്ങിയവർ ആശംസകൾ നേർന്നു. ടീം സിതാർ ബഹ്‌റൈൻ അടക്കമുള്ള കലാകാരൻമാർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു . ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

article-image

asdadsads

article-image

asdfsdfsdfdfer

article-image

adsfdsdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed