ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024ന് തുടക്കം കുറിച്ചു


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷമായ ശ്രാവണം 2024ന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഓണവിളംബരവും ശ്രാവണം ഓഫിസ് ഉദ്ഘാടനവും നടന്നു. സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനം വാദ്യകലാസംഘം വനിതകൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ഉദ്‌ഘാടനച്ചടങ്ങിന് സമാജം എക്സിക്യൂട്ടിവ് അംഗം വിനയചന്ദ്രൻ നായർ, വനിതാ വിഭാഗം സെക്രട്ടറി ജയ രവികുമാർ എന്നിവർ നേതൃത്വം നൽകി. പ്രേമൻ ചാലക്കുടി അണിയിച്ചൊരുക്കിയ തിരുവാതിരക്കളിയും മനു മോഹനും സംഘവും അവതരിപ്പിച്ച വള്ളപ്പാട്ടും നടന്നു. ഇത്തവണത്തെ ഓണാഘോഷ പരിപാടികളിൽ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി ഈ വർഷത്തെ ഓണാഘോഷം കൂടുതൽ നിറപ്പകിട്ടാർന്നതായിരിക്കുമെന്നും കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്‌ണപിള്ള അറിയിച്ചു.

ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അടക്കമുളളവരും ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 30ന് അരങ്ങേറുന്ന ‘പിള്ളേരോണം’ പരിപാടിയോടു കൂടി ഓണാഘോഷം തുടങ്ങും. മഹാരുചിമേള, മെഗാഘോഷയാത്ര മത്സരം, വനിതാവിഭാഗം അവതരിപ്പിക്കുന്ന രണ്ടു മെഗാ പ്രോഗ്രാമുകൾ, താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവ നടക്കുന്ന പരിപാടിയിൽ സെപ്റ്റംബർ 19നു ജി.വേണുഗോപാൽ അവതരിപ്പിക്കുന്ന ഗാനമേളയും 20ന് കെ.എസ്.ചിത്ര, മധു ബാലകൃഷ്‌ണൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. സെപ്റ്റംബർ 27ന് പഴയിടം മോഹനൻ നമ്പൂതിരി അണിയിച്ചൊരുക്കുന്ന 5000 പേരുടെ ഓണസദ്യ ഉണ്ടായിരിക്കുമെന്ന് ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് അറിയിച്ചു.

article-image

cfxfgvvffd

You might also like

Most Viewed