ഒളിമ്പിക്സിനുള്ള ബഹ്‌റൈൻ പ്രതിനിധി സംഘത്തലവൻ ബഹ്റൈൻ ഒളിമ്പിക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ

ബഹ്റൈൻ ഒളിമ്പിക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫയെ ഒളിമ്പിക്സിനുള്ള ബഹ്‌റൈൻ പ്രതിനിധി സംഘത്തലവനായി നിയമിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയാണ് ഇദ്ദേഹത്തിന് ചുമതലകൾ നൽകിയത്.
ആഗസ്റ്റ് 11 വരെ പാരിസിൽ വെച്ച് നടക്കുന്ന 33ാമത് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ്, ജൂഡോ, നീന്തൽ, ഭാരോദ്വഹനം, ഗുസ്തി എന്നിവയുൾപ്പെടെ അഞ്ച് കായിക ഇനങ്ങളിലായി 14 അത്‌ലറ്റുകളുടെ ടീമാണ് ബഹ്റൈനെ പ്രതിനിധീകരിക്കുന്നത്. ഒഫീഷ്യലുകളും സ്റ്റാഫും കായികതാരങ്ങളും ഉൾപ്പെടെ 25 അംഗസംഘമാണ് ബഹ്റൈനിൽ നിന്ന് പാരിസിലെത്തിയിട്ടുള്ളത്.
്ിു്ിു