യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് എക്‌സിബിഷൻ വേൾഡിൽ ആരംഭിച്ചു

യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് സല്ലാക്കിലെ എക്‌സിബിഷൻ വേൾഡിൽ ആരംഭിച്ചു. ഹമദ് രാജാവിന്റെ ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ‘യൂത്ത് സിറ്റി 2030’ നടക്കുന്നത്. തംകീനിന്റെ പങ്കാളിത്തത്തോടെയാണ് ഒരു മാസം നീളുന്ന ‘യൂത്ത് സിറ്റി 2030’ യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്.
യുവാക്കളെ പരിശീലിപ്പിച്ച് തൊഴിൽ വിപണിക്ക് അനുയോജ്യമായ വിധത്തിൽ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. വിവിധ മേഖലകളിൽ 148 പ്രോഗ്രാമുകളിലായി 4,000 പരിശീലന അവസരങ്ങളാണ് ‘യൂത്ത് സിറ്റി’ വാഗ്ദാനം ചെയ്യുന്നത്. രാജ്യവികസനത്തിന് സംഭാവന നൽകാനാവശ്യമായ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 9 മുതൽ 14 വയസ്സുവരെയുള്ളവർക്ക് രാവിലെയും 15 മുതൽ 35 വരെ പ്രായമുള്ളവർക്ക് വൈകുന്നേരവുമാണ് പരിപാടികൾ നടക്കുന്നത്.
xdfgf