ബഹ്റൈനിലെ ഉച്ചവിശ്രമനിയമം - പരിശോധനകൾ ഊർജിതം
മനാമ: ജൂലൈ ഒന്ന് മുതൽ ബഹ്റൈനിൽ ഏർപ്പെടുത്തിയ ഉച്ച വിശ്രമനിയമവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ കർശനമായി തുടരുകയാണെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രി ജമീൽ അൽ ഹുമൈദാൻ അറിയിച്ചു. രാജ്യത്തെ വിവിധ വർക്ക് സൈറ്റുകളിൽ പരിശോധനകളെ വിലയിരുത്താനായി ഇത് സംബന്ധിച്ച് അദ്ദേഹം സന്ദർശനം നടത്തി. ഇതുവരെയായി 6252 പരിശോധനകളാണ് നടന്നത്. ഇതു വരെ നടന്ന പരിശോധനയിൽ അഞ്ച് നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. പുറം ജോലി ചെയ്യുന്നവർക്ക് വേനൽകാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായാണ് ആഗസ്ത് അവസാനം വരെ നീണ്ടു നിൽക്കുന്ന ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് നാല് മണി വരെയാണ് ഈ നിയമം പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്.
തുറസായ സ്ഥാലങ്ങളിലെ ജോലിയാണ് ഉച്ചവിശ്രമനിയമത്തിന്റെ പരിധിയിൽ വരുന്നത്. 2007 മുതൽക്കാണ് ബഹ്റൈനിൽ വേനൽകാലത്ത് ഉച്ചവിശ്രമനിയമം ആരംഭിച്ചത്. നിയമം ലംഘിക്കുന്നവർക്ക് അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയും, മൂന്ന് മാസം വരെയുള്ള ജയിൽവാസവുമാണ് ശിക്ഷയായി നൽകുന്നത്. ഇത്തരം നിയമലംഘനങ്ങൾ കണ്ടാൽ 32265727 എന്ന ഹോട്ട് ലൈൻ നമ്പറിലാണ് വിളിച്ച് അറിയിക്കേണ്ടത്.
dfgfdg
dcfhh