കെ.പി.എ ക്രിക്കറ്റ് ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റിങ് നടന്നു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്യാപ്റ്റൻസി മീറ്റിങ് ട്യൂബ്ലി കെ.പി.എ ആസ്ഥാനത്ത് നടന്നു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ്, ഏരിയ കോഓഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, കെ.പി.എ ടസ്‌കെർസ് പ്രതിനിധികളായ വിനീത് അലക്സാണ്ടർ, ഷാൻ അഷ്‌റഫ്, കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, നവാസ് കരുനാഗപ്പള്ളി എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകി.
ജൂലൈ 26, ആഗസ്റ്റ് രണ്ട് എന്നീ തീയതികളിൽ സിത്ര ഗ്രൗണ്ടിലാണ് 12 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്.
sdfsf