ഐ.വൈ.സി.സി ഏക് സാഥ് ദേശീയ കൺവെൻഷൻ
ഐ.വൈ.സി.സി. ബഹ്റൈൻ 2024 - 2025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവർത്തനോദ്ഘാടനവും, ദേശീയ കൺവെൻഷനും ജൂലൈ 26 ന് സൽമാനിയ ബിഎംസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുെമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏക് സാഥ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പ്രവാസി സമൂഹത്തിലെ പ്രമുഖർ പങ്കെടുക്കും.
ബഹ്റൈനിലെ മികച്ച കലാകാരന്മാരുടെ പ്രകടനങ്ങളും ഇതോടൊപ്പം അരങ്ങേറുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38285008 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
sdfsf