മന്നാഇ ഡേ - 2024 ശ്രദ്ധേയമായി
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) അംഗങ്ങ ളുടെ സർഗ്ഗവാസനകളെ പരിപോഷിക്കാനായി സംഘടിപ്പിച്ച " മന്നാഇ ഡേ - 2024 " മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അൽ റയ്യാൻ മദ്റസയിൽ വെച്ച് സംഘടിപ്പിച്ച പരിപാടികൾ വൈകുന്നേരം ഇഫ്‌താർ മീറ്റോടെ ആരംഭിച്ച് രാത്രി വൈകുവോളം തുടർന്നപ്പോഴും അംഗങ്ങളുടെ സജീവ സാന്നിധ്യം ദൃശ്യമായിരുന്നു.
ലേഖനം കവിതാ രചനാ മത്സരങ്ങൾ, ഖുർആൻ പാരായണ മത്സരം, ലൈവ് ക്വിസ്, ജസ്റ്റ് എ മിനിറ്റ്, മധുരം മലയാളം, പ്രസംഗ മത്സരം, ഗ്രൂപ്പ് ഡിസ്കഷൻ, തുടങ്ങിയ പരിപാടികൾ മുതിർന്നവരും, സ്ത്രീകളും, കുട്ടികളും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാക്കി.
പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സമ്മാനദാനത്തോടെ പരിപാടികൾ സമാപിച്ചു.
ോേ്ിേ്ി
േ്ിേ്ി
േ്ിേ്
േ്ി്േ