തൊഴിൽ പരിശോധന; 98 പേരെ നാട് കടത്തിയതായി എൽഎംആർഎ
ജൂലൈ 14 മുതൽ 20 വരെ നടത്തിയ തൊഴിൽ പരിശോധനയിൽ 40 പേരെ പിടികൂടിയതായും ഈ കാലയളവിൽ നേരത്തെ പിടിയിലായ 98 പേരെ നാട് കടത്തിയതായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ വ്യക്തമാക്കി.
210 പരിശോധനകളാണ് ഈ ദിവസങ്ങളിൽ നടന്നത്. അഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്പോർട്സ്, ആന്റ് റെസിഡൻസ് അഫേയർസ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടന്നുവരുന്നത്.
േ്ിേ്ി