4.8 ശതമാനം ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി ബഹ്റൈൻ


മനാമ: 2021നെക്കാൾ ബഹ്റൈൻ ജനസംഖ്യ 4.8 ശതമാനം വളർച്ച നേടിയതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ അധികൃതർ വ്യക്തമാക്കി. 2021ൽ 1.5 ദശലക്ഷമായിരുന്നതാണ് 2023ൽ 1.6 ദശലക്ഷമായി ഉയർന്നിരിക്കുന്നത്. ഇപ്പോൾ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ ജനസംഖ്യ വർധനയിൽ ബഹ്‌റൈൻ അഞ്ചാം സ്ഥാനത്താണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ജനസംഖ്യ വളർച്ച കുവൈത്തിലാണ്.

16.5% വർധനയാണ് കുവൈത്തിലുണ്ടായത്. ഒമാനിൽ 14.1 ശതമാനവും, ഖത്തറിൽ 11.5 ശതമാനവും, യു.എ.ഇയിൽ 8.3 ശതമാനവും, സൗദി അറേബ്യയിൽ 4.5 ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെ ഗൾഫ് കോഓപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ടു വർഷത്തിനിടെ 7.3% വർധനയാണ് ഉള്ളത്. 2021ൽ ജി.സി.സി ജനസംഖ്യ 53.6 ദശലക്ഷമായിരുന്നവെങ്കിൽ 2023ൽ അത് 57.6 ദശലക്ഷത്തിലെത്തി.

article-image

asdasd

You might also like

Most Viewed