സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസുമായി ബഹ്റൈൻ കലാകരൻമാർ
മനാമ: ബഹ്റൈനിലെ പ്രവാസികലാകരൻമാർ ഒരുക്കുന്ന ഹ്രസ്വചിത്രമായ ‘സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസ്’ന്റെ ബഹ്റൈനിലെ ചിത്രീകരണം പൂർത്തീകരിച്ചു. ലിൻസ മീഡിയയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ എഐ ത്രി ഡീ അനിമേഷൻ സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ബഹ്റൈൻ പ്രവാസിയായ ലിനി സ്റ്റാൻലിയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങ് ബഹ്റൈൻ എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സോപാനം വാദ്യകല ഗുരു സന്തോഷ് കൈലാസ്, സാമൂഹിക പ്രവർത്തകനായ ചാൾസ് ആലുക്ക, എസ്.എൻ.സി.എസ് പ്രസിഡന്റ് കൃഷ്ണകുമാർ, മുതിർന്ന കഥകളി നടനായ കലാമണ്ഡലം കരുണാകര കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ചടങ്ങ് ആരംഭിച്ചത്.
സന്തോഷ് കൈലാസ് സ്വിച്ച്ഓൺ കർമവും ചാൾസ് ആലുക്ക ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരായ സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, സംവിധായിക ലിനി സ്റ്റാൻലി, കാമറമാൻ ജേക്കബ് എന്നിവർ ചേർന്ന് ടൈറ്റിൽ റിലീസ് ചെയ്തു.വിനോദ് നാരായണനും സമിത മാക്സോയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചലച്ചിത്രത്തിൽ ഡോ. രാജി, സ്റ്റാൻലി തോമസ്, പ്രജോദ് കൃഷ്ണ, പ്രശാന്ത്, ചാൾസ് ആലുക്ക, ആരോൺ സ്റ്റാൻലി, മീനാക്ഷി ഉദയൻ തുടങ്ങി 40 ഓളം കലാകാരന്മാർ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു.
േ്ിേി
ഹകുപരകു