യാത്രയയപ്പ് നൽകി


മനാമ: 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് നിസാമുദ്ദീന് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്നേഹാദരവും നൽകി. ലുലു ദാനമാൾ ജനറൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു.യാത്രയയപ്പ് സമ്മേളനത്തിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡന്റ് സന്തോഷ് കെ. നായർ അധ്യക്ഷതവഹിച്ചു.

ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല പ്രസിഡന്റ് സന്തോഷ് കെ. നായർ നിസാമുദ്ദീനെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. രാജു കല്ലുംപുറത്തെ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സന്തോഷ് കെ.നായർ ആദരിച്ചു. ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ഭാരവാഹികളായ മനു മാത്യു, ജവാദ് വക്കം, തിരുവനന്തപുരം ജില്ല ഭാരവാഹികളായ രത്തൻ തിലക്, പാറശ്ശാല സതീഷ് കുമാർ, പൂവാർ സൈറസ്, ആനയറ ടോം, ചിറയിൻകീഴ് അനി, തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി പൊഴിയൂർ ഷാജി, നെയ്യാറ്റിൻകര ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. നിസാമുദ്ദീൻ മറുപടി പ്രസംഗം നടത്തി.

article-image

sdfsf

You might also like

Most Viewed