മയക്കുമരുന്നുമായി നിരവധി പേർ പിടിയിൽ
മനാമ: നാലുകിലോഗ്രാമിൽ കൂടുതൽ മയക്കുമരുന്നുമായി ബഹ്റൈനിൽ നിരവധിപേർ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ് ഡ്രഗ് കൺട്രോൾ ആൻഡ് ക്രിമിനൽ എവിഡൻസ് ഡയറക്ടറേറ്റ് ഇവരെ പിടികൂടിയത്.
46,000 ദീനാറിലധികം വിലമതിക്കുന്നതാണ് ഇവരിൽനിന്ന് പിടികൂടിയ മയക്കുമരുന്നുകൾ. വിവിധ രാജ്യക്കാരാണ് പ്രതികൾ. ഇവരിൽ സ്ത്രീകളുമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
െ്ി്ി
്ി്