മതവികാരം വ്രണപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ
മനാമ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സമൂഹ മാധ്യമ പോസ്റ്റുകൾ പ്രചരിപ്പിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. 24ഉം 27ഉം വയസ്സുള്ള രണ്ടു പേരെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന്റെ ആൻറി സൈബർ ക്രൈം ഡയറക്ടറേറ്റാണ് കസ്റ്റഡിയിലെടുത്തത്.
സമാധാനത്തിനും സാമൂഹിക സ്ഥിരതക്കും വിരുദ്ധമായ വിധത്തിൽ വിഭാഗീയത വളർത്തുന്ന പോസ്റ്റുകളാണ് ഒരു വിഭാഗത്തിനെതിരെ ഇവർ സമൂഹ മാധ്യമങ്ങളിലുടെ പങ്കുവെച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറിയിച്ചു.
ോേിോേി