ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ വേനൽകാലത്ത് തൊഴിലാളികളുടെ ഇടയിൽ നടന്നു വരുന്ന തേർസ്റ്റ് ക്വഞ്ചേർസിന്റെ മൂന്നാത്തെ എഡിഷൻ ഹിദ്ദിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു. വേനൽ കാലത്ത് ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടരാനുള്ള ബോധവത്കരണമാണ് പരിപാടിയിലൂടെ നൽകുന്നത്. ഹിദ്ദിൽ നടന്ന പരിപാടിയിൽ ഏകദേശം 250 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ലാബാൻ, പഴങ്ങൾ എന്നിവ കൊടുത്തു.
ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സെക്രട്ടറി പങ്കജ് നല്ലൂർ, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ രാജീവൻ, ശിവകുമാർ, ഫൈസൽ മടപ്പള്ളി ഐസിആർഎഫ് അംഗങ്ങളായ മുരളികൃഷ്ണൻ, ജോൺ ഫിലിപ്പ്, രുചി ചക്രവർത്തി, സാന്ദ്ര, കല്പന പാട്ടീൽ , ഹേമലത, ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച് ഖുതുബ് , യൂസഫ് എന്നിവരോടൊപ്പം യൂണിവേഴ്സിറ്റി ട്രെയിനികളും പരിപാടിയിൽ പങ്കെടുത്തു.
േ്ിേ്ി
ാേിീോൂ