ബഹ്റൈനിൽ നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളി കണ്ടെത്തി ഗവേഷകർ
ബഹ്‌റൈനിൽ നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളി കണ്ടെത്തിയതായി ബ്രിട്ടീഷ് പുരാവസ്തുഗവേഷകർ അറിയിച്ചു. മുഹറഖിനുസമീപം സമാഹിജ് മേഖലയിൽ നടന്ന ഉത്ഖനനത്തിലാണ് നെസ്റ്റോറിയൻ ചർച്ചിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. അറേബ്യൻ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ കെട്ടിടങ്ങളിലൊന്നാണിതെന്ന് ഗവേഷകർ സ്‌ഥിരീകരിച്ചു. കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ എ.ഡി നാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് കെട്ടിടമെന്ന് വ്യക്തമായിട്ടുണ്ട്. കുരിശുകളും ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ബിംബ സൂചനകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. എ.ഡി നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കത്തോലിക്ക സഭയുമായി ബന്ധം വിച്ഛേദിച്ച നെസ്റ്റോറിയൻ വിഭാഗത്തിന്റെ പള്ളിയാകാനാണ് സാധ്യതയെന്നാണ് നിഗമനം. ഇസ്‍ലാം അറേബ്യൻ മേഖലയിൽ വ്യാപിച്ചതിനെത്തുടർന്ന് അക്കാലത്ത് ഉപേക്ഷിക്കപ്പെട്ടതായിരിക്കാം
ഈ കെട്ടിടം എന്നാണ് അനുമാനം. യു.കെയിലെ എക്‌സെറ്റർ യൂനിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിലെ പ്രഫസർ തിമോത്തി ഇൻസോൾ, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിലെ ഡോ. സൽമാൻ അൽ മഹാരി എന്നിവരുടെ നേതൃത്വത്തിലുള്ള യു.കെ, ബഹ്റൈൻ സംയുക്ത സംഘമാണ് ഗവേഷണം നടത്തുന്നത്.
േീ്േ
്േി്ോേി